
രണ്ടുമാസക്കാലത്തെ ആഘോഷങ്ങള്‍ക്കു വിടപറഞ്ഞ് ഒരു പക്ഷേ സന്തോഷത്തോടെ അല്ലെങ്കില്‍ നേര്‍ത്തവേദനയോടെ മഴയുടെ അകമ്പടിയോടെ അച്ചടിമഷിപുരണ്ട പുസ്‌തകത്തിന്റെ സുഗന്ധം ശ്വസിച്ച്, മഴത്തുള്ളിയെ ചുംബിച്ചു വേര്‍പെടുത്തുന്ന പുത്തന്‍കുടകള്‍, പുസ്‌തകസഞ്ചികള്‍,പുതിയകൂട്ടുകാര്‍, ക്ലാസ്‌റൂമുകള്‍......... തിരക്കുകളിലേക്ക് യാത്രയാവുന്ന കുരുന്നുകള്‍ക്ക് ആശംസകള്‍ നേര്‍ന്ന്..കടമെടുത്തു പോസ്‌റ്റുകയാണീ ചിത്രം. കണ്ടപ്പോള്‍ തോന്നിയ കൗതുകം അവിശ്വസനീയതക്കു വഴിമാറി. നീലാകാശം, ഇരുണ്ട രൂപങ്ങള്‍ പ്രതിബിംബിക്കുന്ന വളരെ വളരെ മനോഹരമായ ഈ ചിത്രം നിങ്ങള്‍ക്കു സമര്‍പ്പിക്കട്ടെ.