
ബോംബ് ഭീഷണിയെത്തുടര്‍ന്ന് കോഴിക്കോട് മാത്തറ കാലിക്കറ്റ് ഇസ്്ലാമിക് റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പോലിസെത്തിയപ്പോള്‍ വിതുമ്പുന്ന കുരുന്ന്. തേജസ് ഫോട്ടോഗ്രാഫര്‍ എം ടി വിധുരാജ് പകര്‍ത്തിയ ചിത്രം. ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും പിന്നിലൊക്കെ ഒളിച്ചിരിക്കുന്ന ലക്ഷ്യങ്ങള്‍ എന്താവാം...മാധ്യമങ്ങളില്‍ വളച്ചൊടിക്കുന്ന വാര്‍ത്തകളും കെട്ടിച്ചമക്കുന്ന ഹിമാലയന്‍ നുണകളും എത്രയെത്ര നിരപരാധികളെ വേട്ടയാടുന്നതിന് കാരണമാവുന്നു. ഇവിടെയിതാ നിഷ്കളങ്കത തുളുമ്പുന്ന ഈ കുരുന്നിനെ നോക്കൂ. കളിയും ചിരിയും നിറഞ്ഞുനില്ക്കുന്ന സ്കൂളിന്റെ സമാധാന അന്തരീക്ഷത്തിലേക്ക് അതീവ ജാഗ്രതയോടെ എത്തിയ പോലിസുകാരെ ഭീതിയോടെ നോക്കുകയാണിവര്‍. വ്യാജ വാര്‍ത്തകള്‍ സ്കൂളുകളിലേക്കും ആശുപത്രികളിലേക്കും വിളിച്ചു പറയുന്നവര്‍ക്ക് രസം. അനുഭവിക്കുന്നവര്‍ക്കോ..?
5 ഇതിനെ കുറിച്ചിങ്ങിനെ:
പാവം കുഞ്ഞ് അവനും പഠിക്കട്ടെ ലോകത്തിന്റെ ക്രൂരതകള്‍..നന്നായിട്ടുണ്ട്..ഈ ചിന്ത
പ്രസക്തമായ പോസ്റ്റ്.. സുഹൃത്തെ.... നല്ല ചിത്രവും... ഈ ആശയം ശരിക്കും കമ്യൂണിക്കേറ്റ് ചെയ്യുന്നു ആ ചിത്രം
ഈ പോസ്റ്റ് ഇന്നാ കണ്ടത്.ഇത്തരം പോസ്റ്റുകള്‍ അനിവാര്യമാണ്.ഇത് കണ്ട് ദുഷ്ട ചിന്തകളുള്ള ഒരാളുടെയെന്തിലും മനസ്സ് നന്നായിരുന്നെങ്കില്‍...
ഞാന്‍ അന്ന് തന്നെ കണ്ടിരുന്നു. ഒന്നും പറയാന്‍ പറ്റിയില്ല സമയക്കുറവുണ്ടായിരുന്നു.
മനുഷ്യറ്ക്ക് ചിന്തിക്കാന്‍ ഇത്രയൊക്കെ മതി.
അല്ലാത്തവര്‍ ഇത് കണ്ടില്ലാന്ന് നടിക്കും.
പാവം കുട്ടി. എന്റെ പോലും കണ്ണു നിറഞ്ഞു.
Post a Comment