Saturday, December 8, 2007

| | | 3 ഇതിനെ കുറിച്ചിങ്ങിനെ

ഞാന്‍, ഞങ്ങള്‍, എനിക്ക്‌, ഞങ്ങള്‍ക്ക്‌...


പകരം വാക്കുകള്‍ തേടാന്‍ ആരും ശ്രമിക്കാറില്ല.


നാം, നമ്മള്‍, നമുക്ക്‌......അര്‍ഥങ്ങള്‍ മാറുന്നത്‌


എത്രവേഗമാണ്‌, മനസ്സും......


സന്തോഷം പകരാന്‍ ഒന്നുചേരുക...


എന്നെ ഞാന്‍ സമര്‍പ്പിക്കട്ടെ


നിങ്ങള്‍ സ്വീകരിക്കുമെങ്കില്‍.....
| | | 0 ഇതിനെ കുറിച്ചിങ്ങിനെ

മഷിക്കുപ്പി മറിഞ്ഞുപോയി എന്റെ കഥ എഴുതിത്തീരും മുമ്പേ,


ഒഴിഞ്ഞപേനയാവട്ടെ കഥകള്‍ മൊഴിയാന്‍ കൂടുതല്‍ തല്‍പ്പരനുമായി ...


എന്നാല്‍ ഞാനെന്റെ ജീവിതം ബാക്കിയാക്കാന്‍


തീരുമാനിച്ചു കഥയെഴുതാതെ തന്നെ


കാരണം അവയിലൊക്കെയും കടന്നുകൂടിയ


സ്വാര്‍ത്ഥത പുറംലോകമറിയാതെ ഒളിപ്പിക്കേണ്ടത്‌


അനിവാര്യമായിരുന്നു
>

Tuesday, November 13, 2007

| | | 4 ഇതിനെ കുറിച്ചിങ്ങിനെ
സ്‌നേഹത്തിന്റെ നനുത്ത സ്‌പര്‍ശനങ്ങളാണ്‌ എന്റെ സൗഹൃദങ്ങള്‍. ഓര്‍മകളില്‍ ആ നല്ല കാലത്തിന്റെ നിറം പിടിച്ച നിമിഷങ്ങളും....ഇന്നു ഞാന്‍ അവയൊക്കെയും നെഞ്ചോടു ചേര്‍ത്ത്‌ തിരക്കുപിടിച്ച ജീവിതയാത്രയിലാണ്‌ ..എങ്കിലും ബാക്കിയാവുന്ന ഓര്‍മകളില്‍ നേര്‍ത്ത മഞ്ഞുകണം പോലെ എന്നില്‍ മധുരം പകരുന്ന ചില സത്യങ്ങള്‍, അതെന്റെ സൗഹൃദങ്ങള്‍ മാത്രമാണ്‌. മര്‍മരങ്ങള്‍ നിങ്ങളെന്നോടും ഞാന്‍ നിങ്ങളോടും പങ്കുവച്ച സ്വപ്‌നങ്ങളായിരുന്നു....ജീവിതത്തിന്റെ ജാഡകള്‍ ഉള്‍പെടാത്ത, തികച്ചും സത്യമായത്‌.....സ്വപ്‌നങ്ങളിലെ രാജകുമാരിയും രാജകുമാരനും എന്നും എന്നില്‍ തുടരുക തന്നെ ചെയ്യും ...കാരണം എന്റെ ബാല്യം, ഞാന്‍ കേട്ടുറങ്ങിയ കഥകള്‍ അവയിലൊക്കെയും ഞാന്‍ സ്വയം വേഷം മാറിയത്‌ അറബിക്കഥയിലെ സുല്‍ത്താനായിട്ടായിരുന്നു...രാജകുമാരിയെ സ്വന്തമാക്കാന്‍ ധീരനായ രാജകുമാരന്‍ മറികടന്ന ഓരോ പ്രതിബന്ധങ്ങളിലും കൂടുതല്‍ ബുദ്ധിമുട്ടിയത്‌ ഞാന്‍ മാത്രവും..അതെ....ഞാന്‍ കൂടുതല്‍ കൂടുതല്‍ സ്വപ്‌നാടകനായി തീര്‍ന്നത്‌....എന്റെ രാജകുമാരിക്കു വേണ്ടി മാത്രവും......മര്‍മരങ്ങള്‍ നിലയ്‌ക്കാതിരിക്കട്ടെ എന്റെ സ്വപ്‌നങ്ങളും...സൗഹൃദങ്ങള്‍ ബാക്കിയാവട്ടെ മര്‍മരങ്ങളിലൂടെ........................................
| | | 0 ഇതിനെ കുറിച്ചിങ്ങിനെ

പ്രണയം ഓര്‍മയായി


ഓര്‍മകള്‍ ഒരു വസന്തമായി അണയുകയാണെന്നില്‍ ഓര്‍മപ്പെടുത്തലുകള്‍ കുറ്റപ്പെടുത്തലിന്റേതാണ്‌നീണ്ട സംഭാഷണങ്ങളിലെന്നും സ്വപ്‌നങ്ങളായിരുന്നുനിറഞ്ഞുനിന്നിരുന്നതെന്നു മൊഴിയുവാന്‍ ഇന്നു ഞാന്‍ തയ്യാറാണ്‌്‌. കാരണം സ്വപ്‌നങ്ങള്‍ ഇന്നെന്നെ ഉപേക്ഷിച്ചിരിക്കുന്നു.മറുകരകളെന്നെ മാടിവിളിക്കുന്നുണ്ട്‌. തീരങ്ങള്‍ തേടി ഞാനലയുകയും.ഒന്നും ബാക്കിയായില്ല ഓര്‍മകളല്ലാതെ...... സ്‌നേഹത്തിന്റെ ചൂടും ചൂരും നേര്‍ത്ത സ്‌പന്ദനങ്ങളായി ഇന്നുമെന്നുള്ളില്‍ അനന്തതകള്‍ തേടി ഞാന്‍ യാത്രയാവട്ടെ ഒരു പക്ഷേ ഒരിക്കല്‍ കൂടി..........പ്രതീക്ഷകള്‍ ബാക്കിയാവട്ടെ