വക്കുപൊട്ടിയ വാക്ക്‌

Thursday, May 1, 2008

| | |
വാക്ക്‌ ഒന്നാണെന്നറിഞ്ഞത്‌
നീയെന്നോടു സംവദിച്ചപ്പോഴായിരുന്നു.
വാചകങ്ങള്‍ ഒന്നാണെന്നറിഞ്ഞത്‌
നീ മൗനം പാലിച്ചപ്പോഴും.
സ്‌പന്ദനങ്ങള്‍ നിന്നെക്കുറിച്ചായിരുന്നു
ഞാന്‍ നീയും നീ ഞാനുമായിരുന്നു.
എന്റെ സ്വപ്‌നം നീ മാത്രവും
ജീവിതം നമ്മളുമായിരുന്നു.
എന്നാലെന്നാണ്‌ നീ നീ മാത്രവും
ഞാന്‍ ഞാന്‍ മാത്രവുമായി മാറിയത്‌?
നിന്റെ ഹൃദയം കാരിരുമ്പായിരുന്നു
എന്നെ അറിഞ്ഞത്‌ നിന്റെ നാട്യവും.
വാക്കുകള്‍ ബാക്കിയാവട്ടെ വക്കുപൊട്ടിയതെങ്കിലും.
ചോദ്യങ്ങള്‍ പ്രാര്‍ഥനയാണ്‌ ഉത്തരമില്ലെങ്കിലും.

6 ഇതിനെ കുറിച്ചിങ്ങിനെ:

Unknown said...

ഞാന്‍ നീയും നീ ഞാനുമായിരുന്നു.
എന്റെ സ്വപ്‌നം നീ മാത്രവും
ജീവിതം നമ്മളുമായിരുന്നു.
നല്ല ചിന്തകള്‍ പ്രകടമാക്കുന്ന വരികള്‍

ധ്വനി | Dhwani said...

വാക്കുകള്‍ ബാക്കിയാവട്ടെ വക്കുപൊട്ടിയതെങ്കിലും.
ചോദ്യങ്ങള്‍ പ്രാര്‍ഥനയാണ്‌ ഉത്തരമില്ലെങ്കിലും

നല്ല വരികള്‍

ശ്രീ said...

നല്ല വരികള്‍.

siva // ശിവ said...

സുന്ദരം ഈ വരികള്‍...

Jayasree Lakshmy Kumar said...

നല്ല വരികള്‍

സ്‌പന്ദനം said...

ഞാന്‍ നിങ്ങളും നിങ്ങള്‍ ഞാനുമാണ്‌..
അനൂപേട്ടാ..ധ്വനി, ശ്രീയേട്ടാ, ശിവാ, ലക്ഷ്‌മി എല്ലാവര്‍ക്കും നന്ദി...