നൊസ്റ്റാള്‍ജിയ
ഹൃദയം മുറിച്ചെടുക്കുന്ന വേദന ഓരോ പിരിഞ്ഞുപോവലുകള്‍ക്കും പറയാനുണ്ടാവും...ക്ലാസ്‌മുറികള്‍, കലാലയമുറ്റം, കാംപസിലേക്കുള്ള നടപ്പാതകള്‍, തണല്‍വിരിച്ചും പൂക്കള്‍ വിതറിയും പുഞ്ചിരിക്കുന്ന വാകമരങ്ങള്‍...ചങ്ങാതിമാര്‍ സൊറപറയുന്ന, പ്രണയിനികള്‍ സ്വപ്‌നങ്ങള്‍ പങ്കുവയ്‌ക്കുന്ന വഴിത്താരകളും തണല്‍മരച്ചുവടുകളും.....ക്ലാസ് മുറികളിലും കാംപസ് മതിലുകളിലും പച്ചിലയിലും ചോക്കിലും കോറിയിടുന്ന പേരുകളും `മഹത് വാക്യ'ങ്ങളും...പടിയിറങ്ങിയാലും വരുംതലമുറയ്‌ക്കിടയില്‍ മങ്ങാത്ത ചരിത്രമായി നിലനില്‍ക്കണമെന്ന ഇത്തരം മോഹങ്ങള്‍ എന്നാല്‍ എപ്പോഴൊക്കെയോ മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്.കടന്നുപോയ സുദിനങ്ങളുടെ ഓര്‍മകള്‍ നൊമ്പരങ്ങളായി നെഞ്ചില്‍ കൂടുകൂട്ടുമ്പോള്‍ ആശ്വാസം പകരാന്‍ സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന ആഗ്രഹത്തെ മാറ്റിനിര്‍ത്താനാവാതെ.......നഷ്ടമായ പ്രണയത്തെകുറിച്ചും സ്വന്തമായ പ്രണയിനിയെ കുറിച്ചും ഓര്‍ക്കാതിരിക്കാന്‍ കഴിയാതെ ഓരോ ദിനങ്ങളും വിടപറയുമ്പോള്‍....ഒരു വട്ടംകൂടിയാ പഴയവിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം.....നൊസ്റ്റാള്‍ജിയാ അവസാനിക്കാതിരിക്കട്ടെ....ഞാനറിഞ്ഞ, എന്നെയറിഞ്ഞ പ്രിയ സുഹൃത്തുക്കളെ...തിരച്ചില്‍ തുടരുകയാണ് ഞാന്‍....സൗഹൃദം മുറിച്ചെറിയാനുള്ളതല്ല..തുടര്‍ച്ചകള്‍ക്കു വേണ്ടിയുള്ള ബന്ധനമാണത്. നിങ്ങളുടെ ഓര്‍മകളില്‍ ഞാന്‍ ശേഷിക്കുന്നുവോ? ഉത്തരം പറയേണ്ടതു നിങ്ങളാണ്.....ആത്മബന്ധങ്ങളുടെ കഥ പറഞ്ഞുതന്ന സെന്റ് സെബാസ്റ്റ്യന്‍സിലെ പ്ലസ്‌ടു ജീവിതം, സ്‌പന്ദനങ്ങള്‍ പോലും പങ്കുവച്ചിരുന്ന എന്റെ മാത്രം സുഹൃത്തുക്കള്‍, ബിരുദസമ്പാദനത്തിനു കളമൊരുങ്ങിയ വട്ടപ്പാറ എം.ഇ.എസ്, ബസ്സിറങ്ങി മുക്കാല്‍ കിലോമീറ്റര്‍ നടത്തത്തില്‍ വിശേഷങ്ങള്‍ പങ്കുവച്ച്....വൈകിവരുന്നതിന്റെയും നേരത്തേ പോവുന്നതിന്റെയും ന്യായീകരണങ്ങളില്‍ പൊട്ടിച്ചിരിച്ച്....അല്‍പ്പമൊക്കെ അന്തര്‍മുഖതയില്‍ ഞാന്‍ നിങ്ങളെ ബോറടിപ്പിച്ചിരുന്നു...എന്നാല്‍ അതിലധികം ഞാന്‍ നിങ്ങളെ സ്‌നേഹിച്ചിരുന്നു..ഇപ്പോഴും...
Subscribe to:
Post Comments (Atom)
2 ഇതിനെ കുറിച്ചിങ്ങിനെ:
നന്നായിരിക്കുന്നു...
നന്ദി....
Post a Comment