കണ്ണീര്‍ തൂവുമ്പോഴും നീയെന്നെ മുറിപ്പെടുത്തി.
പ്രണയത്തെ സൗഹൃദത്തിനു വഴിമാറ്റാനുള്ള
നിന്റെ കു'ബുദ്ധി' അറിയാതിരിക്കാന്‍
എനിക്കാവില്ലായിരുന്നു...എന്നാല്‍ പ്രണയം
നഷ്ടമായാലും നിന്റെ സാമിപ്യം എന്നരികിലുണ്ടാവാന്‍
സൗഹൃദത്തെ ഞാന്‍ എടുത്തണിയുക തന്നെ ചെയ്‌തു
പ്രണയത്തിനു തുടക്കമിട്ടതും നീ മാത്രമായിരുന്നു
കുറിമാനങ്ങളും പൂക്കളും കൈമാറുമ്പോള്‍ നീ
എന്റെ മാത്രമെന്ന ഹൃദയസ്‌പന്ദനമായിരുന്നു ഞാന്‍.
എന്നാല്‍ ക്രൂരതയുടെ മുള്ളുകള്‍ വിതറി
നീയെന്റെ സ്‌്‌്‌പന്ദനങ്ങളെ നിശ്ചലമാക്കി.
ബന്ധങ്ങളുടെ മൂല്യങ്ങളെക്കുറിച്ച് നീ
വാചാലയാവുമ്പോള്‍ ഞാന്‍ ശ്രവിച്ചത്
നിന്റെ മനസ്സിലെ കപടതകള്‍ മാത്രമാണ്.
എന്നാല്‍ നിന്നെ വെറുക്കുക
എനിക്കസാധ്യമായിരുന്നു അതിനാല്‍ ഇന്നും
നീയെന്റെ സ്വപ്‌നങ്ങളില്‍ ബാക്കിയാവുന്നു.
Subscribe to:
Post Comments (Atom)
0 ഇതിനെ കുറിച്ചിങ്ങിനെ:
Post a Comment